Advertisement

ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎലിൽ കളിക്കും: മുഹമ്മദ് ആമിർ

May 13, 2021
Google News 2 minutes Read
British citizenship IPL Amir

ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎലിൽ കളിക്കുമെന്ന് പാകിസ്താൻ താരം മുഹമ്മദ് ആമിർ. ഇംഗ്ലണ്ടിൽ തന്നെ താമസിച്ച് ബ്രിട്ടീഷ് പൗരത്വം എടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“ഞാൻ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ആറോ ഏഴോ വർഷങ്ങൾ കൂടി ഞാൻ ക്രിക്കറ്റ് കളിക്കും. എങ്ങനെ കാര്യങ്ങൾ മുന്നോട്ടുപോകുമെന്ന് നോക്കാം. എൻ്റെ കുട്ടികൾ ഇംഗ്ലണ്ടിൽ വളരും, ഇവിടെത്തന്നെ പഠിക്കും. അതുകൊണ്ട് തന്നെ ഞാൻ കൂടുതലും ഇവിടെയാവുമെന്നതിൽ സംശയമില്ല. ഇപ്പോൾ എങ്ങനെയാണ് ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കുക എന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടില്ല. മറ്റ് അവസരങ്ങളെപ്പറ്റിയും ഇപ്പോൾ ആലോചനയില്ല. ഭാവിയിൽ ബ്രിട്ടീഷ് പൗരത്വം ലഭിച്ചതിനു ശേഷം ഇക്കാര്യങ്ങളെപ്പറ്റി ആലോചിക്കും. ബ്രിട്ടീഷ് പൗരത്വമെടുത്ത് ഐപിഎലിൽ കളിക്കുക എന്നതാണ് ആലോചിക്കുന്നത്.”- ആമിർ പറഞ്ഞു.

അതേസമയം, ഐപിഎൽ രണ്ടാം പാദത്തിൽ ന്യൂസീലൻഡ്, ഇംഗ്ലണ്ട് താരങ്ങൾ കളിക്കാനെത്തില്ലെന്ന് റിപ്പോർട്ടുകളുണ്ട്. സെപ്തംബർ-ഒക്ടോബർ വിൻഡോയിൽ ബാക്കിയുള്ള മത്സരങ്ങൾ നടത്താനാണ് നിലവിൽ ബിസിസിഐയുടെ തീരുമാനം. എന്നാൽ, ഈ വിൻഡോയിൽ കളിച്ചാൽ ഇരു രാജ്യങ്ങളുടെയും താരങ്ങൾ എത്തില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ന്യൂസീലൻഡിന് പാകിസ്താനുമായി രാജ്യാന്തര മത്സരങ്ങളുണ്ട്. പിന്നാലെ ടി-20 ലോകകപ്പ് കൂടി കളിക്കാനുള്ളതിനാൽ ന്യൂസീലൻഡ് താരങ്ങൾ ഐപിഎൽ കളിച്ചേക്കില്ലെന്നാണ് സൂചനകൾ.

ജൂൺ മുതൽ ഇംഗ്ലണ്ട് ടീമിന് രാജ്യാന്തര മത്സരങ്ങളുണ്ട്. അതുകൊണ്ട് തന്നെ സെപ്തംബർ വിൻഡോയിൽ അവർക്ക് ഐപിഎലിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

Story Highlights: British citizenship and play in IPL: Mohammad Amir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here