തടവില്‍ കഴിയുന്ന അധ്യാപകന്‍ ഹാനി ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു

ഭീമാ കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട് മഹാരാഷ്ട്രയിലെ തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഹാനി ബാബുവിനെ ജിടി ആശുപത്രിയിലേക്ക് മാറ്റി. കണ്ണില്‍ അണുബാധ ഏറ്റതിനാല്‍ നേരത്തെ തന്നെ ഹാനി ബാബു ചികിത്സയിലായിരുന്നു.
കുടുംബമാണ് വാര്‍ത്ത പുറത്തുവിട്ടത്. മകനെ കാണാന്‍ ആശുപത്രിയിലെത്തിയ അമ്മയോട് നഴ്‌സാണ് കൊവിഡ് ബാധിച്ച വിവരം പറഞ്ഞത്. ഒഫീഷ്യലായി വിവരം ലഭിച്ചിട്ടില്ലെന്നും കുടുംബം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം വ്യക്തമാക്കിയത്. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റു ശരീരഭാഗങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്ന അണുബാധ തലച്ചോറിലേക്ക് പടരാനും അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്നും ഭാര്യ ജെന്നി റൊവേന അറിയിച്ചിരുന്നു.
ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം അണുബാധ ഉള്ള കണ്ണ് വൃത്തിയാക്കാന്‍ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഇദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
Story Highlights: covid 19, hany babu, bheema koregaon case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here