Advertisement

ലോക്ക് ഡൗണില്‍ നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപിയുടെ നിര്‍ദേശം

May 13, 2021
Google News 1 minute Read
migrant workers

ലോക്ക് ഡൗണ്‍ പരിശോധനയുമായി ബന്ധപ്പെട്ട് നിര്‍മാണതൊഴിലാളികളെ തടയരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. തൊഴിലാളികളെ പലയിടങ്ങളിലും തടയുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയത്.

Read Also : അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട് ഡിജിപിയായി നിയമിച്ച്‌ സ്റ്റാലിന്‍ സര്‍ക്കാര്‍

സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ നിര്‍മാണ ജോലികള്‍ തടസപ്പെടരുത്. നിര്‍മാണ തൊഴിലാളികളെ തടഞ്ഞാല്‍ ജോലികള്‍ തടസപ്പെടും. ഇത് അതിഥി തൊഴിലാളികളുടെ കൂട്ടം പലായനത്തിന് ഇടയാക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി. നിര്‍മാണ മേഖലയ്ക്ക് ഇളവ് അനുവദിച്ചത് സുഗമമായ പരിശോധനയ്ക്കടക്കം തടസമാകുമെന്ന് നേരത്തെ സേനയ്ക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Story Highlights: covid 19, lock down, construction workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here