നാല് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കജനകമെന്ന് ആരോഗ്യ മന്ത്രാലയം

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 316 ജില്ലകളില്‍ തീവ്രവ്യാപനമെന്നും 187 ജില്ലകളില്‍ കൊവിഡ് വ്യാപനം കുറയുന്നുവെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലൗ അഗര്‍വാള്‍ പറഞ്ഞു. 17 കോടിയില്‍ അധികം കൊവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തു.
24 സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ അധികമാണ്. സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ ശേഷം രോഗമുക്തി വര്‍ധിക്കുന്നുണ്ട്. മെയ് 3 തൊട്ട് രോഗ വ്യാപനം കുറയുന്നു.
രാജ്യത്തെ കൊവിഡ് കണക്കുകളില്‍ കുറവ് രേഖപ്പെടുത്തി. 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ അധികം കൊവിഡ് കേസുകള്‍ നിലവിലുണ്ടെന്നും ആരോഗ്യ മന്ത്രാലയം. അതേസമയം ഇന്ത്യ വാക്‌സിനേഷനില്‍ മൂന്നാം സ്ഥാനത്താണെന്നും ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യ മുന്നിലെന്നും വിവരം.
അടുത്ത ആഴ്ച മുതല്‍ റഷ്യയുടെ സ്ഫുട്‌നിക് വാക്‌സിന്‍ രാജ്യത്തെ വിപണിയില്‍ ലഭ്യമാകും. ജൂലൈയില്‍ വാക്‌സിന്‍ രാജ്യത്ത് നിര്‍മിക്കും. അടുത്ത അഞ്ച് മാസത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോസുകള്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here