Advertisement

ഷാഹി ഈദ്​ ഗാഹ് പള്ളിയെ തർക്കമന്ദിരം എന്ന് പരാമർശിക്കണം; ഹിന്ദുസംഘടനകളുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

11 hours ago
2 minutes Read

മഥുര ഷാഹി ഈദ്​ ഗാഹ് പള്ളിയെ തർക്കമന്ദിരം എന്ന് പരാമർശിക്കണമെന്ന ഹിന്ദുസംഘടനകളുടെ ഹർജി കോടതി തള്ളി. എല്ലാം നിയമനടപടികളിലും തർക്കമന്ദിരം എന്ന് പരാമർശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അലഹബാദ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്.

വിഷയം തീർപ്പാക്കുന്നതിനു മുൻപ് ഇത്തരത്തിലുള്ള പ്രഖ്യാപനം മുൻധാരണ സൃഷ്ടിക്കുമെന്ന് കോടതി വിമർശിച്ചു. അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിംഗാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ഹൈക്കോടതി ഹർജി തള്ളുകയും മുസ്ലീം പക്ഷം ഉന്നയിച്ച എതിർപ്പ് ശരിവയ്ക്കുകയും ചെയ്തു. കേസിലെ അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് 2 ലേക്ക് മാറ്റി.

ഷാഹി ഈദ്ഗാഹ് പള്ളിയെ കോടതി രേഖകളിലും തുടർ നടപടികളിലും ഔദ്യോഗികമായി തർക്കസ്ഥലമായി മാറ്റണമെന്ന് അപേക്ഷ എ-44 പ്രകാരം ആവശ്യപ്പെട്ടിരുന്നു. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന് സമീപമുള്ള ഷാഹി ഈദ്ഗാഹ് പള്ളിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച കേസിന്റെ ഭാഗമായിരുന്നു ഹർജി സമർപ്പിച്ചത്. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിംഗാണ് ഹർജി സമർപ്പിച്ചത്.

Story Highlights : alahabad high court rejects plea shahi idgah disputed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top