ലോക്ക്ഡൗൺ ആറാംദിവസം; നിയന്ത്രണങ്ങൾ ശക്തം

സംസ്ഥാനത്ത് ലോക്ക്ഡൗൺ ആറാംദിവസത്തിലേക്ക് എത്തുമ്പോൾ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയാത്തത് ആശങ്കയാകുന്നു. രണ്ട് ദിവസത്തിനകം കേസുകളിൽ കുറവ് വരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ലോക്ക്ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ ഇതനുസരിച്ചാകും തീരുമാനമെടുക്കുക.
കൊവിഡ് കണക്കുകൾ കുറയാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം തുടരുകയാണ്. ജില്ലയിൽ കൊച്ചി നഗരസഭാ പരിധിയിലാണ് കൂടുതൽ രോഗികളുള്ളത്. മലപ്പുറത്തും തിരുവനന്തപുരത്തും സ്ഥിതി രൂക്ഷമാണ്. ജില്ലകളിലെ രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് കൂടുതൽ രോഗികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here