Advertisement

ബീഹാറിൽ ലോക്ക്ഡൗൺ നീട്ടി; മെയ് 25 വരെ സംസ്ഥാനം അടഞ്ഞുകിടക്കും

May 13, 2021
Google News 0 minutes Read

ബീഹാറിൽ ലോക്ക്ഡൗൺ 10 ദിവസം കൂടി നീട്ടി. മെയ് 25 വരെ സംസ്ഥാനത്ത് നിയന്ത്രണം തുടരും. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക്ഡൗൺ ഫലപ്രദമായിരുന്നുവെന്നും ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മെയ് 5 മുതൽ 15 വരെയായിരുന്നു ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.

അതേസമയം, മഹാരാഷ്ട്രയിലും ലോക്ഡൗൺ നീട്ടിയിട്ടുണ്ട്. കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തിലാണ് നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ വരെ നീട്ടിയത്. ജൂൺ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here