Advertisement

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ പെരുന്നാളാഘോഷം; ജാഗ്രതയോടെ പൊലീസ്

May 13, 2021
1 minute Read

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ആഘോഷങ്ങൾ വീടിനുള്ളിൽ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പരിശോധന കർശനമാണെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളായ ചെറുപ്പാക്കാരാണ് ബീച്ചിലെത്തിയത്.

ബൈക്കിലെത്തിയ പൊലീസിനെ കണ്ടതോടെ ഇവർ ഇടവഴികളിലൂടെ ഓടി രക്ഷപെട്ടു. ലോക്ക്ഡൗൺ ലംഘിക്കപ്പെട്ടതോടെ കൂടുതൽ പൊലീസിനെ ബീച്ച് മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികൾ കൂടുതലുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്.

Story Highlights: covid protocol violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top