Advertisement

സൗമ്യ സന്തോഷിന്റെ മരണം; ആർഎസ്എസുകാരെ പോലെ മതതീവ്രവാദം രാഷ്ട്രീയത്തിൽ പ്രയോഗിക്കുന്ന സയണിസ്റ്റുകളാണ് സംഘര്‍ഷത്തിന്റെ മൂലകാരണം; എം.എ. ബേബി

May 13, 2021
Google News 1 minute Read

ഇസ്രായേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് മരിച്ചതിനെ വര്‍ഗീയ പ്രചാരണത്തിനുപയോഗിക്കുന്ന ആര്‍എസ്‌എസ്സിനെതിരേ സിപിഐ എം നേതാവ് എം എ ബേബി. സൗമ്യ സന്തോഷിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് എഫ്ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആര്‍എസ്‌എസ്സിനെതിരേ കടുത്ത വിമര്‍ശനവുമായി എം എ ബേബി എത്തിയത്. ഉപജീവനത്തിനായി സംഘര്‍ഷപ്രദേശങ്ങളില്‍ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്‌എസ് സംഘനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തളളിക്കളയണമെന്നും പലസ്തീനിലെ സംഘര്‍ഷങ്ങളുടെ മൂല കാരണം സയണിസ്റ്റുകളാണെന്നും ഇന്ത്യയിലെ ആര്‍എസ്‌എസ്സിനു സമാനമാണ് അവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

” ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എന്റെ ദുഃഖം അറിയിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് വിദേശത്ത് പോയി നഴ്‌സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കൊല്ലപ്പെട്ടത്. ഉപജീവനത്തിനായി സംഘര്‍ഷപ്രദേശങ്ങളില്‍ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്‌എസ് സംഘടനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘര്‍ഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആര്‍എസ്‌എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവര്‍. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണം”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here