Advertisement

അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം

May 13, 2021
Google News 2 minutes Read

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്ന അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

ജോലിയോ പണമോ ഇല്ലാതെ കുടിയേറ്റക്കാർ ഈ പ്രതിസന്ധി എങ്ങനെ അതിജീവിക്കും”? തൽക്കാലം ചില ഉപജീവന മാർഗ്ഗങ്ങൾ അവർക്ക് നൽകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.

ഡൽഹിയിൽ തങ്ങുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും ഗ്രാമങ്ങളിലേക്ക് തിരിരിച്ചുപോകേണ്ടവർക്ക് വാഹന സൗകര്യം ഉറപ്പാക്കുകയും വേണം. ഡൽഹി,ഹരിയാന,ഉത്തർപ്രദേശ്,ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

Story Highlights: Supreme Court orders rations, community kitchens, transport for migrant labours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here