Advertisement

കാണാനില്ല,, പേര്: ഇന്ത്യന്‍ സര്‍ക്കാര്‍, വയസ്: ഏഴു വര്‍ഷങ്ങള്‍,കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള കവര്‍ പേജ് വൈറലാകുന്നു

May 13, 2021
1 minute Read

കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളെ പരിഹസിക്കുന്ന കവര്‍പേജുമായി ‘ഔട്ട് ലുക്ക്’ മാസിക. ഏഴു വയസായ ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ലെന്നും കണ്ടുകിട്ടുകയാണെങ്കില്‍ ഇന്ത്യയുടെ പൗരന്മാരെ വിവരമറിയിക്കണമെന്നുമാണ് മാസികയുടെ കവര്‍ പേജില്‍ കാണുന്നത്.

അക്കാദമീഷ്യനായ പ്രതാപ് ഭാനു മേത്ത, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, ആര്‍ജെഡി രാജ്യസഭാംഗമായ മനോജ് കെ ജാ, ബിജെപിക്കാരനും വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍-ചാര്‍ജുമായ വിജയ് ചൗതായിവാലെ, കഥക് നര്‍ത്തകിയും പണ്ഡിതയുമായ നവീന ജഫാ തുടങ്ങിയവരുടെ ലേഖനങ്ങള്‍ മാസികയുടെ ഉള്ളടക്കത്തിലുണ്ടെന്നും കവര്‍ പേജില്‍ കാണാം.

മാസികയുടെ കവര്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കാര്യമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് മാസിക പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top