ഒഡിഷ ജയിലിൽ 120 തടവുകാർക്ക് കൊവിഡ്

ഒഡിഷ ജയിലിൽ 120 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ഗുരുതരമായവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താനും സാമൂഹിക അകലം പാലിക്കാനും 449 പേരെ 90 ദിവസത്തെ പരോളിൽ വിട്ടയച്ചിട്ടുണ്ടെന്നും ജയിൽ ഡിജിപി ശുഭകാന്ത മിശ്ര വ്യക്തമാക്കി.
ഒഡിഷയിലെ പാറ്റ്‌നഗർ സബ് ജയിലും ബെർഹാംപുർ ജയിലിലെ ഒരു സെല്ലും കൊവിഡ് കെയർ സെന്ററാക്കി മാറ്റിയിട്ടുണ്ട്. ഒഡിഷയിൽ 10,649 പുതിയ കൊവിഡ് കേസുകളും 19 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 2,251 ആയി. നിലവിൽ 100,313 പേരാണ് ചികിത്സയിലുള്ളത്.
Story Highlights: odisha prisoners tested covid positive
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here