രാജ്യത്ത് 17 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്ന് കേന്ദ്രം

രാജ്യത്ത് ഇതുവരെ 18 കോടിയോളം കൊവിഡ്-19 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്രം. 114 ദിവസം കൊണ്ട് 17.93 കോടി ഡോസുകൾ വിതരണം ചെയ്തു. ഈ നേട്ടം ഏറ്റവും വേഗതയിൽ സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. യു എസ് എ 115 ദിവസവും ചൈന 119 ദിവസവും ആണ് എടുത്തത്.
ലഭ്യമായ ഡോസുകളിൽ 50% സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. ശേഷിക്കുന്ന 50 ശതമാനം വാക്‌സിൻ ഉൽപാദകരിൽ നിന്നും നേരിട്ട് വാങ്ങാം. 2021 മെയ് 16 മുതൽ 31 വരെയുള്ള കാലയളവിൽ 191.99 ലക്ഷം കൊവിഷീൽഡ് കൊവാക്‌സിൻ ഡോസുകൾ സൗജന്യമായി ലഭ്യമാക്കും. ഇതിൽ 162.5 ലക്ഷം ഡോസ് കൊവിഷീൽഡും, 29.49 ലക്ഷം ഡോസ് കൊവാക്‌സിനും ഉൾപ്പെടുന്നു.
വാക്‌സിൻ നീതിപൂർവകവും, കാര്യക്ഷമവുമായ രീതിയിൽ ഉപയോഗപ്പെടുത്താനും, വാക്‌സിൻ വേസ്റ്റേജ് പരമാവധി കുറയ്ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനും കേന്ദ്രം അവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചക്കാലം 1.7 കോടിയിലേറെ വാക്‌സിൻ ഡോസുകൾ ആണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here