ഓക്സിജൻ ക്ഷാമം; ഗോവ മെഡിക്കൽ കോളജിൽ 4 ദിവസത്തിനിടെ മരിച്ചത് 74 രോഗികൾ

ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 ദിവസത്തിനിടെ മരിച്ചത് 74 രോഗികൾ. ഓക്സിജൻ ലഭ്യതക്കുറവാണ് മരണകാരണം. ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ 6 മണി വരെ മാത്രം 13 പേരാണ് ഓക്സിജൻ ലഭിക്കാതെ മരണപ്പെട്ടത്. ഗോവയിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമാണ് ഗോവ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി. വ്യാഴാഴ്ച രാവിലെ 15 പേർ മരിച്ചു. ബുധനാഴ്ച 20 പേരും ചൊവ്വാഴ്ച 26 പേരുമാണ് ഓക്സിജൻ ലഭ്യതക്കുറവിനാൽ മരണമടഞ്ഞത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും കൊവിഡ് മാനദണ്ഡങ്ങളും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
നാല് ലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകളിൽ അടുത്ത ദിവസങ്ങളിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്കയുയർത്തുന്നു. 3,44,776 പേർക്ക് കഴിഞ്ഞ ദിവസം രോഗമുക്തിയുണ്ടായി. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലും കർണാടകയിലുമാണ്.
മഹാരാഷ്ട്ര, കേരള, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതൽ കൊവിഡ് രോഗികളുള്ളത്. പുതിയ കേസുകളുടെ 49.79 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
Story Highlights: 74 Deaths At Goa’s medical college due to oxygen shortage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here