പെരിന്തല്‍മണ്ണയില്‍ ആംബുലന്‍സ് ജീവനക്കാരന്‍ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സ്‌കാനിംഗിനായി കൊണ്ടുപോകുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം.
സ്വകാര്യ ആംബുലന്‍സ് അറ്റന്‍ഡറാണ് യുവതിയെ ഉപദ്രവിച്ചത്. പ്രതി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതി പുലാമന്തോള്‍ സ്വദേശിയാണ്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Read Also : ‘ബൈക്കില്‍ ആശുപത്രിയില്‍’;പുന്നപ്ര കൊവിഡ് കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിച്ച് നൽകുമെന്ന് മുഖ്യമന്ത്രി
ഏപ്രില്‍ 27 പുലര്‍ച്ചെയാണ് സംഭവം നടന്നത്. വണ്ടൂര്‍ സ്വദേശിനിയെ കൊവിഡ് പോസിറ്റിവായി സ്‌കാനിംഗിന് വേണ്ടി പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോകവേയാണ് ഉപദ്രവിച്ചത്. പ്രതികരിക്കാനുള്ള ആരോഗ്യനില യുവതിക്കുണ്ടായിരുന്നില്ല. പിന്നീട് ന്യുമോണിയ പിടിപെട്ടുവെന്നും വിവരം. കഴിഞ്ഞ ദിവസമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here