തിരുവനന്തപുരത്ത് കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

തിരുവനന്തപുരത്ത് മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തില്‍ ഇന്നലെ രാത്രിയോടെ പെയ്ത മഴയില്‍ കരമനയാറും കിള്ളിയാറും കരകവിഞ്ഞു. പൂജപ്പുര, ജഗതി, ആറ്റുകാല്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴയില്‍ മലയോരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു.
തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.ശക്തമായ പുലിമുട്ട് നിര്‍മിക്കണം എന്ന പൊഴിയൂരിലെ തീരദേശവാസികളുടെ ആവശ്യം ഈ പ്രാവിശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല. 13 ഓളം വീടുകളാണ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത്. ശേഷിക്കുന്നവ ഏതുനിമിഷവും നിലംപതിച്ചേക്കും.
മഴക്കാലത്തിന് മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും തീരദേശവാസികള്‍ ആവശ്യപ്പെട്ടു. മഴയും കടല്‍ക്ഷോഭവും വരുംദിവസങ്ങളിലും രൂക്ഷമാകും എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
Story Highlights: trivandrum, rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here