കെ.ബി. ഗണേഷ് കുമാറിന്റെ ആനയ്ക്ക് പാപ്പാന്മാരുടെ ക്രൂരമർദനം

കെ.ബി.ഗണേഷ് കുമാറിന്റെ ആന കീഴൂട്ട് വിശ്വനാഥന് പാപ്പാന്മാരുടെ ക്രൂരമർദനം. പാപ്പാന്മാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ ഡിഎഫ്ഒയ്ക്ക് പരാതി നൽകി.
ഒന്നാം പാപ്പാൻ അച്ചുവും ഇയാളുടെ സഹായിയും ചേർന്നാണ് ആനയെ മർദിച്ചത്. മർദന ദൃശ്യങ്ങൾ നാട്ടുകാർ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്. പാപ്പാന്മാർ മദ്യപിച്ചിരുന്നതായാണ് വിവരം. മർദന വിവരം അറിഞ്ഞപ്പോൾ തന്നെ ഗണേഷ് കുമാർ പാപ്പാന്മാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ഡിഎഫ്ഒയ്ക്ക് പരാതി നൽകുകയും ചെയ്തു.
സ്വന്തം മക്കളെ പോലെയാണ് താൻ കീഴൂട്ട് വിശ്വനാഥനെ സ്‌നേഹിക്കുന്നതെന്നും വളരെ ഞെട്ടലോടെയാണ് ദൃശ്യങ്ങൾ കണ്ടതെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
Story Highlights: kb ganesh kumar’s elephnat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here