Advertisement

ഓക്‌സിജൻ എത്തിക്കാൻ ബംഗാളിലേക്ക്; ടാങ്കറുകൾ ഓടിക്കാൻ പരിശീലനം പൂർത്തിയാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ

May 14, 2021
0 minutes Read

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും, ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി. ആദ്യ ബാച്ചിലെ 62 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇതിൽ 8 പേർ ബംഗാളിൽ നിന്നും ഓക്‌സിൻ എത്തിക്കുന്നതിന് ടാങ്കറുമായി യാത്ര തിരിക്കും.

ഓക്‌സിജൻ വിതരണം ചെയ്യുന്ന ഇനോക്‌സ് എയർ പ്രോഡക്ട് കമ്പനിയും ഡ്രൈവർമാർക്ക് പരിശീലനം നൽകി.

നേരത്തെ ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ കൂടുതൽ സിലണ്ടറുകൾ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സിയോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്നദ്ധ സേവനം നടത്താൻ താൽപര്യമുള്ള ഡ്രൈവർമാർ മുന്നോട്ട് വന്നത്. 450 തിൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും താൽപര്യം അറിയിച്ചത്. അതിൽ നിന്നുള്ള ആദ്യ ബാച്ചിലെ 62 ഡ്രൈവർമാർക്കാണ് പരിശീലനം പൂർത്തിയാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top