മണിപ്പൂർ ബിജെപി അധ്യക്ഷൻ എസ് തികേന്ദ്ര സിംഗ് കൊവിഡ് ബാധിച്ച് അന്തരിച്ചു

മണിപ്പൂർ ബിജെപി അധ്യക്ഷൻ എസ് തികേന്ദ്ര സിംഗ് അന്തരിച്ചു . 69 വയസ്സായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇംഫാലിലെ ഷിജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം 1994 ൽ ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തു.2006 മുതൽ 2009 വരെ സംസ്ഥാന ബിജെപിയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു സിംഗ്. തികേന്ദ്ര സിംഗിന്റെ നിര്യാണത്തിൽ ബിജെപി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ, മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് എന്നിവർ അനുശോചനം അറിയിച്ചു.
രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ 3,62,727 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4120 പേർക് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ആകെ 37,04,099 പേരാണ് നിലവിൽ രോഗബാധിതരായി കഴിയുന്നത്. 18,64,594 സാമ്പിളുകളാണ് ഇന്നലെ ടെസ്റ്റ് ചെയ്തത്.
Story Highlights: Manipur BJP president S Tikendra Singh has died due to covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here