കൊറോണ വൈറസിന് ജീവിക്കാന്‍ അവകാശമില്ലേ? ; ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്

മനുഷ്യനെപ്പോലെ കൊറോണ വൈറസിന് ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകളാണ് പ്രചരിക്കുന്നത്.
”തത്ത്വചിന്താപരമായ കോണില്‍ നോക്കിയാല്‍, കൊറോണ വൈറസും ഒരു ജീവനുള്ള വസ്തുവാണ്. അതിനാല്‍ തന്നെ അവയ്ക്കും നമ്മെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ട്.” നമ്മള് മനുഷ്യര്‍ കരുതുന്നു നാമാണ് കൂടുതല്‍ ബുദ്ധിശാലികള്‍ എന്നും, ബാക്കിയുള്ളവയെ നശിപ്പിക്കണമെന്നും അതിനാല്‍ തന്നെ അവ എപ്പോഴും ജനിതകമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറയുന്നു. മനുഷ്യന് ആ വൈറസില്‍ നിന്നും മാറി സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ വ്യാപകമായി സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഉടലെടുത്തു.
Story Highlights: ex chief-minister Trivendra singh rawat says Coronavirus Has “Right To Live”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here