പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്‌സാപ്പ്

പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. സ്വകാര്യത നയവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് സ്വീകരിക്കണമെന്ന് ഉപയോക്താക്കളോട് ബലമായി ആവശ്യപ്പെടുന്നില്ല. അക്കൗണ്ട് ഡെലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും വാട്‌സാപ്പ് അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യ സേതു, ഭീം, ഗൂഗിള്‍ തുടങ്ങിയ ആപുകള്‍ക്കും സമാനമായ സ്വകാര്യത നയമാണെന്ന് വാട്‌സാപ്പ് അറിയിച്ചു. വാട്‌സാപ്പിന്റെ സ്വകാര്യത നയം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തക ഡോ. സീമ സിംഗ് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്.
Read Also : ലോക്ക് ഡൗൺ; സ്റ്റാറ്റസിന്റെ ദൈർഘ്യത്തിൽ മാറ്റം വരുത്തി വാട്‌സാപ്പ്
വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തിയതി മെയ് 15 വരെയാണ്. സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വ്യക്തമാക്കി. വാട്‌സാപ്പ് എല്ലാ പ്രവര്‍ത്തനങ്ങളും ഒരേസമയം നിര്‍ത്തുകയില്ല.
ഉപയോക്താക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള ഓര്‍മപ്പടുത്തലുകള്‍ അയയ്ക്കുകയും ചില സവിശേഷതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യും. ഉപയോക്താവിന് ആക്സസ് ചെയ്യാന്‍ കഴിയാത്ത ആദ്യത്തേതും പ്രധാനവുമായ കാര്യം വാട്‌സാപ്പ് ചാറ്റ് ലിസ്റ്റായിരിക്കും. ഇന്‍കമിംഗ് ഫോണ്‍, വിഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വാട്‌സാപ്പ് അപ്പോഴും ഉപയോക്താക്കളെ അനുവദിക്കും.
Story Highlights: whatsapp, privacy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here