ബ്ലാക്ക് ഫംഗസ് വ്യാപന നിയന്ത്രണം; സമിതിക്ക് രൂപം നൽകി ഒഡിഷ സർക്കാർ

ബ്ലാക്ക് ഫംഗസ് വ്യാപനം നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ പുതിയ സമിതിക്ക് രൂപം നൽകി ഒഡിഷ സർക്കാർ. ബ്ലാക്ക് ഫംഗസ് വ്യാപനം രാജ്യത്തെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഒഡിഷ സർക്കാരിന്റെ നടപടി.
7 അംഗ കമ്മിറ്റിയായിരിക്കും ബ്ലാക്ക് ഫംഗസ് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുക. രോഗ നിർണയം, ചികിത്സാ വ്യാപന നിയന്ത്രണം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ 7 അംഗകമ്മിറ്റി നിയന്ത്രിക്കും.
ആശുപത്രികളിൽ പ്രത്യേക ചികിത്സാ സവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയാൽ അതത് ആശുപത്രികളിലെ ബ്ലാക്ക് ഫംഗസ് വിഭാഗം ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
1,23,890 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഒഡിഷയിൽ റിപ്പോർട്ട് ചെയ്തത്. 22 പേർ മരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here