Advertisement

ആറ് തരം വാക്സിനുകളെ കൂടി കൊവിഡ് വാക്സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

May 15, 2021
Google News 1 minute Read
covid vaccine

കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയ്ക്ക് പുറമേ മറ്റ് ആറ് വാക്സിനുകളെ കൂടി വാക്‌സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. ബയോ-ഇ, സിഡസ് കാഡില, നോവവാക്സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുുന്ന വാക്സിന്‍ ജെന്നോവ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയെ കൂടിയാണ് വാക്‌സിന്‍ രൂപരേഖയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.

8.8 കോടി ഡോസുകള്‍ എന്ന മെയ് മാസത്തിലെ വിതരണം ജൂണ്‍ മാസത്തോടെ ഇരട്ടിയാക്കണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ഇതനുസരിച്ച് 15.81 കോടി ഡോസ് വ്യക്‌സിന്‍ ജൂണില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സാധ്യമാക്കിയാല്‍ ഓഗസ്റ്റില്‍ വാക്‌സിനേഷന്‍ നാലിരട്ടിയാക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിക്ഷിക്കുന്നു. 36.6 കോടി ഡോസുകള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്.

വിവിധ വാക്‌സിനുകളുടെ 300 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ രാജ്യത്ത് ലഭ്യമാകുമെന്ന് ഉന്നത ആരോഗ്യസമിതി അംഗങ്ങള്‍ പറയുന്നു. ഡിസംബറില്‍ മാത്രം 65 കോടി ഡോസുകളുടെ ലഭ്യതയാണ് ഉണ്ടാകുക. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്ക് അവയുടെ നിര്‍മാതാക്കളുമായി ധാരണ ഉണ്ടാക്കുന്ന മുറയ്ക്ക് വിതരണ പട്ടികയില്‍ ഇടം നല്‍കും.

Read Also : 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ നാളെ മുതല്‍; പേര് രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ? അറിയേണ്ട കാര്യങ്ങള്‍

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പ്രത്യേകം നിര്‍മിക്കാന്‍ വേണ്ടിയുള്ള സാങ്കേതിക കൈമാറ്റ പ്രക്രിയ ഉടന്‍ യാഥാര്‍ത്ഥ്യമാകും എന്നാണ് അനൗദ്യോഗിക വിവരം. അങ്ങനെ സംഭവിച്ചാല്‍ പ്രതിമാസം അഞ്ച് കോടി വീതം വാക്സിന്‍ കൂടി ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ ലഭ്യമായേക്കും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്സ് വാക്സിനും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ എല്ലാ മാസവും അഞ്ച് കോടി ഡോസുകള്‍ വീതം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്സിന്റെ പത്ത് കോടി ഡോസുകള്‍ വീതവും ഡിസംബര്‍ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. വാക്‌സിനേഷന്റെ വേഗത കുറവ് ജൂണ്‍ മുതല്‍ പരിഹരിക്കുന്നതോടെ രാജ്യത്ത് കൊവിഡ് ഭീതി അകലുന്ന ദിവസങ്ങള്‍ വരും എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ദ സമിതിയുടെ അവകാശവാദം.

Story Highlights: covid 19, coronavirus, vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here