Advertisement

ഗാസ അതിർത്തിയിൽ വ്യോമാക്രമണം തുടരുന്നു; വെസ്‌റ്റ് ബാങ്കിൽ 11 പേർ കൊല്ലപ്പെട്ടു

May 15, 2021
Google News 0 minutes Read

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം വെസ്‌റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്ക്. നിരവധി യുവാക്കളാണ് ഇസ്രയേല്‍ സൈനികരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ആറു പേര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 31 കുട്ടികളും 20 സ്‌ത്രീകളും ഉള്‍പ്പെടെ 126 പേരാണ് മരിച്ചത്. ഇസ്രയേല്‍ ആക്രമണത്തിനെതിരെ പലസ്‌തീന്‍ ജനത കടുത്ത പ്രതിഷേധം അറിയിച്ചു.

ഇസ്രയേലിന്‍റെ വടക്കന്‍ അതിര്‍ത്തിയില്‍, നടന്ന ആക്രമണത്തില്‍ ഒരു ലെബനീസ് പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടു. അതേസമയം അയല്‍രാജ്യമായ സിറിയ രാജ്യത്തിന് നേരെ മൂന്ന് റോക്കറ്റുകള്‍ അയച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഈ മാസം ആദ്യമാണ് കിഴക്കന്‍ ജെറുസലേമില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here