Advertisement

കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് മൂന്ന് ലക്ഷത്തിന് മുകളിൽ രോഗികൾ; മരണം 3890

May 15, 2021
0 minutes Read

രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 3,890 കൊവിഡ് മരണങ്ങൾ കൂടി റിപ്പേർട്ട് ചെയ്തു. 3,53,299 പേർ രോഗമുക്തരായി.

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആണ്. 2,66,207 പോർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ ചികിത്സയിലുള്ളവർ 36,73,802 പേരാണ്. ഇതുവരെ 2,04,32,898 പേർ രോഗമുക്തരായി.

മെയ് 14 വരെയുള്ള ഐ.സി.എം.ആർ കണക്കനുസരിച്ച് 31,30,17,193 സാംപിളുകളാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ 16,93,093 പരിശോധനകൾ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top