ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം

ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം. മലയോര മേഖലകളിലെ മണ്ണിടിച്ചിൽ ഭീഷണി പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
അതേസമയം, സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായ രീതിയിൽ നില്‍ക്കുന്ന മരങ്ങൾ ഉടമസ്ഥര്‍ മുറിച്ചു മാറ്റണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. ഉത്തരവ്ട്രീ അനുസരിച്ചില്ലെങ്കിൽ ട്രീ കമ്മറ്റി യോഗം ചേര്‍ന്ന് സ്വകാര്യ ഭൂമിയിലെ ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിനീക്കുന്നതിന് ഉടമസ്ഥര്‍ക്ക് പഞ്ചായത്തുകള്‍ നോട്ടിസ് നല്‍കും. എന്നിട്ടും മുറിച്ചു മാറ്റാതെ അപകടം സംഭവിക്കുകയാണെങ്കില്‍ ഭൂവുടമ അതിന് ഉത്തരവാദി ആയിരിക്കുമെന്നും കളക്ടർ ഉത്തരവിൽ പറയുന്നു.
ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച ഒൻപത് ജില്ലകളിൽ ഇടുക്കിയും ഉൾപ്പെടുന്നുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങൾ.
മെയ് 16ന് ഇടുക്കിയിൽ ഓറഞ്ച് അലേർട്ടും, മെയ് 17, 18, 19 തിയതികളിൽ യെല്ലോ അലേർട്ടുമാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights: night travel ban in idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here