മഴ; വടക്കന്‍ കേരളത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് എന്‍ഡിആര്‍എഫ്

കേരളത്തില്‍ മഴ കനക്കുന്നതിനിടെ വടക്കന്‍ കേരളത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന കമാന്‍ഡന്റ് എസ് വൈദ്യലിംഗം ട്വന്റിഫോറിനോട്. കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് സ്ട്രാറ്റജി മാറ്റും. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചാണ് സേനവിന്യാസം നടത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളം പശ്ചിമ ഘട്ടത്തിലായതുകൊണ്ട് മഴ അധികമായിരിക്കും. വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. തൃശൂരില്‍ രണ്ട് സംഘങ്ങള്‍ സജ്ജമാണെന്നും കമാന്‍ഡന്റ്.
കൊവിഡ് ആയതിനാല്‍ വേണ്ട ബോധവത്കരണം നടത്തും. സേനാംഗങ്ങള്‍ക്ക് കൊവിഡില്‍ നിന്ന് രക്ഷനേടാന്‍ ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം കേരളത്തിലും ലക്ഷദ്വീപിലും മഴ തുടരുകയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം വലിയ നാശനഷ്ടമാണ് രേഖപ്പെടുത്തുന്നത്.
Story Highlights: rain, covid 19, ndrf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here