കുട്ടികൾക്ക് പെൻഷൻ; മധ്യപ്രദേശ് സർക്കാരിനെ പ്രശംസിച്ച് ശിവസേന മുഖപത്രം

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ശിവസേന. മുഖപത്രമായ സാംനയാണ് കുട്ടികൾക്ക് പെൻഷൻ നൽകാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുട്ടികളെ സർക്കാർ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കിയിരുന്നു. കുട്ടികൾക്ക് മാസം 5000 രൂപ പെൻഷനും സൗജന്യ വിദ്യാഭ്യാസവും നൽകുമെന്നായിരുന്നു സർക്കാർ തീരുമാനം.
അതേസമയം കേന്ദ്രസർക്കാരിന്റെ പദ്ധതിയായ സെൻട്രൽ വിസ്തയ്‌ക്കെതിരെ സാംന രംഗത്ത് വന്നു. രാജ്യം പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് 25,000 കോടിയുടെ പദ്ധതി നടപ്പിലാക്കുന്നത് അനുയോജ്യമല്ലെന്ന് സാംന മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Story Highlights: madhyapradesh, shivasena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here