Advertisement

രണ്ട് ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് 1.91 ലക്ഷം പേർ; മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ നാളെ മുതൽ

May 16, 2021
Google News 4 minutes Read

സംസ്ഥാനത്ത് 18 മുതൽ 44 വയസുവരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ ആരംഭിക്കാനിരിക്കെ രണ്ട് ദിവസം കൊണ്ട് 1,90,745 പേരാണ് രജിസ്റ്റർ ചെയ്തത്.
അകെ 4.88 ലക്ഷത്തിലധികം പേർ വെബ് സൈറ്റ് സന്ദർശിച്ചു. ഇതിൽ 40,000ത്തോളം പേരാണ് രേഖകൾ അപ്ലോഡ് ചെയ്തത്. അനുബന്ധ രോഗത്തിനുള്ള രേഖകൾ അപ്ലോഡ് ചെയ്തവർക്കാണ് മുൻഗണന. നിരസിച്ച അർഹരായവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കം.

നാളെ മുതലാണ് സംസ്ഥാനത്ത് 18 മുതൽ 44 വയസുവരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ ആരംഭിക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.
https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

18-44 വയസുകാരുടെ വാക്സിനേഷനുള്ള മാർഗനിർദേശങ്ങൾ

*വാക്സിനേഷൻ സെഷനുകൾ അനുവദിക്കുന്നത് വാക്സിന്റെ ലഭ്യത അനുസരിച്ചാണ്. അതിനാൽ എല്ലാവരും സഹകരിക്കുക.
*രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 12 മുതൽ 16 ആഴ്ചയ്ക്കുള്ളിലും കൊവാക്സിൻ രണ്ടാം ഡോസ് 4 മുതൽ 6 ആഴ്ചയ്ക്കുള്ളിലും എടുക്കണം. *45 വയസിന് മുകളിലുള്ളവർക്കുള്ള വാകിസിനേഷനും തുടരുന്നതാണ്.
*2022 ജനുവരി ഒന്നിന് 18 വയസ് തികയുന്നവർ മുതൽ 45 വയസ് വരെയുള്ള അനുബന്ധ രോഗബാധയുള്ളവർക്ക് മുൻഗണന അനുസരിച്ച് വാക്സിൻ 2021 മെയ് 17 മുതൽ ലഭ്യമാകും.
*18-45 വയസ് വരെയുള്ളവർ വാക്സിനേഷനായി http://www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും അനുബന്ധരോഗങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന ലഭിക്കുവാനായി https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഇവിടെ അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന അനുബന്ധ രോഗങ്ങൾ സംബന്ധിച്ച സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
*അനുബന്ധ രോഗങ്ങളുടെ പട്ടികയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും http://www.dhs.kerala.gov.in, http://www.arogyakeralam.gov.in, http://www.sha.kerala എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.
*വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം ഇവ ലഭിക്കുന്നവർ മാത്രം വാക്സിൻ സ്വീകരിക്കുവാനായി വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുക
*വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം ഇവയുടെ സന്ദേശം ലഭിക്കാത്തവർ വാക്സിനേഷൻ കേന്ദ്രത്തിലെത്തി തിരക്ക് കൂട്ടരുത്. അറിയിപ്പ് ലഭിച്ച ശേഷം എത്തുക. എല്ലാവർക്കും വാക്സിൻ ലഭ്യമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here