Advertisement

ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഡല്‍ഹി സര്‍ക്കാര്‍

May 16, 2021
Google News 0 minutes Read

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍. ഇന്നലെ ഡല്‍ഹിയില്‍ 6430 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 11,591 പേരാണ് രോഗമുക്തി നേടിയത്. 66000 പേരാണ് ചികിത്സയിലുള്ളത്.ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ മാര്‍ച്ച്‌ മാസം അവസാനത്തോടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ഏപ്രില്‍ അഞ്ചോടെ പ്രതിദിനരോഗികള്‍ അയ്യായിരത്തിലധികമായി. രണ്ടാഴ്ച കഴിഞ്ഞതോടെ രോഗികളുടെ എണ്ണം ദിനംപ്രതി 20,000 കടന്നതോടെയാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here