കൊവിഡ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന അന്തർദേശീയ ഏജൻസികളുടെ നിരീക്ഷണം തള്ളി കേന്ദ്രം

കൊവിഡ് വ്യാപനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന അന്തർദേശീയ ഏജൻസികളുടെ നിരീക്ഷണം തള്ളി കേന്ദ്രസർക്കാർ. വളർച്ചാനിരക്കിൽ കുവുണ്ടാകുമെങ്കിലും മറ്റ് രാജ്യങ്ങളുടെ വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക പ്രക്രിയയെ അത് ബാധിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
എന്നാൽകൊവിഡ് ആരോഗ്യ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സ് ആവർത്തിച്ചു.
2021മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുസർക്കാർ കടം ജിഡിപിയുടെ 90.6 ശതമാനമായി ഉയർന്നു. ഇത് 2020 സാമ്പത്തിക വർഷത്തിൽ 70.9 ആണ്. ഈ വിവരങ്ങളൊന്നും എന്നാൽ പരസ്പര പൂരകങ്ങളല്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ വളർച്ച ഏറെ മെച്ചമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 2021 ഏപ്രിൽ മാസത്തിലെ കയറ്റുമതി 51. 79 ബില്യൺ ആണ്. കയറ്റുമതിയിൽ 93.21 ശതമാനമാണ് മുൻവർഷത്തെ അപേക്ഷിച്ചുള്ള വർധന. ഇതി തിരിച്ചടികളുടെ കാലത്ത് സർക്കാരിന് പ്രതീക്ഷ നൽകുന്നു.
ആകെ ഇറക്കുമതി ഇതേ മാസം 58.72 ബില്യണും വളർച്ച 122.24 ശതമാനവുമാണ്. അതേസമയം രാജ്യത്തിന്റെ വാർഷിക ശരാശരി നാമമാത്ര ജിഡിപി വളർച്ചയിൽ കുറവുണ്ടാകുമെന്ന് വിവിധ ഏജൻസികൾ പറയുന്നു. 11.5 ന് പകരം 10.5ൽ താഴെയായി മാറുമെന്നാണ് ഏജൻസികളുടെയും പ്രവചനം. മാത്രമല്ല, ഇത് ഒറ്റ അക്കത്തിലേക്ക് പോകാനും സാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
Story Highlights: fitch rating india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here