കൊവിഡ് വാക്‌സിനേഷൻ ആശുപത്രികളിൽ നിന്ന് മാറ്റി കർണാടക സർക്കാർ

കർണാടകയിൽ വാക്‌സിനേഷൻ സെന്ററുകൾ ഇനി ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉണ്ടാകില്ല. ആശുപത്രികൾക്ക് പകരം സ്‌കൂളുകളിലും കോളജുകളിലുമായിരിക്കും ഇനി വാക്‌സിനേഷൻ എടുക്കേണ്ടത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാരിന്റെ തീരുമാനം.
കർണാടക ടാസ്‌ക് ഫോഴ്‌സ് മേധാവിയും ഉപമുഖ്യമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് വാക്‌സിനേഷൻ സെന്ററുകൾ ആശുപത്രികളിൽ നിന്ന് മാറ്റണമെന്ന തീരുമാനം. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്കും കൊവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവർക്കുമായി രണ്ട് ലക്ഷം പൾസ് ഓക്‌സീമീറ്റർ ലഭ്യമാക്കാനും തീരുമാനമായി.
സംസ്ഥാനത്ത് കൊവിഡ് പരിശോധന വേഗത്തിലാക്കാൻ ഒരു കോടി ആർടിപിസിആർ ടെസ്റ്റിംഗ് കിറ്റ് വാങ്ങാനുള്ള തീരുമാനം, സർക്കാർ ആശുപത്രികളിലെ മുഴുവൻ ബെഡുകളും ഓക്‌സിജൻ ബെഡുകളാക്കി മാറ്റും എന്നിവയും കൂടിക്കാഴ്ചയിൽ തീരുമാനമായി.
Story Highlights: karnataka covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here