Advertisement

ലീലാ ഗ്രൂപ്പ് സ്ഥാപകന്റെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍ അന്തരിച്ചു

May 16, 2021
Google News 1 minute Read

ലീലാ ഗ്രൂപ്പ് സ്ഥാപകന്‍ അന്തരിച്ച ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. 90 വയസ്സായിരുന്നു. പ്രമുഖ വ്യവസായിയായിരുന്ന എ കെ നായരുടെ മകളാണ്. കുടുംബത്തോടൊപ്പം ദീർഘകാലമായി മുംബൈയിൽ താമസിച്ച് വരികയായിരുന്നു. മുംബൈ ജുഹുവിൽ ഉച്ചയ്ക്ക് 12.30ന് സംസ്കാര ചടങ്ങുകള്‍ നടന്നതായി ബന്ധുക്കൾ അറിയിച്ചു.

ലീല വെഞ്ച്വര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിവേക് നായര്‍, കോ – ചെയര്‍മാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദിനേശ് നായര്‍ എന്നിവര്‍ മക്കളാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here