‘പലസ്തീനെ സ്വതന്ത്രമാക്കുക’; ബ്രൂക്ക്‌ലിൻ നഗരത്തിൽ ബാനറുകളുയർത്തി പ്രതിഷേധം

പലസ്തീനികളെ പിന്തുണച്ച് ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ നഗരത്തിൽ പ്രതിഷേധം. പലസ്തീനെ സ്വതന്ത്രമാക്കുക, പലസ്തീനികൾക്കുള്ള മനുഷ്യാവകാശം എന്നിങ്ങനെയുള്ള മുദ്രാവാക്യം എഴുതിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധിച്ചത്. സംഘർഷ സാധ്യതകൾ ഒഴിവാക്കാൻ പ്രതിഷേധക്കാർക്കൊപ്പം പൊലീസും സ്ഥലത്തുണ്ടായിരുന്നു.
അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെ ബഹിഷ്‌കരിക്കണമെന്നും ആക്രമണങ്ങളും, പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശവും ഇല്ലാതാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ തുടങ്ങിയ സംഘർഷം വളരെ പെട്ടന്നാണ് തീവ്രമായത്. ടെൽ അവീവിലും ഗാസയിലും ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. യുഎൻ നേതൃത്വത്തിൽ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സമാധാന മാർഗങ്ങൾ തേടണമെന്നാണ് ലോക രാജ്യങ്ങളുടെയും യുഎന്നിന്റെയും ആവശ്യം.
Story Highlights: protest in newyork
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here