മുല്ലപ്പള്ളിക്ക് കൊവിഡെന്നും സ്ഥിതി ഗുരുതരമെന്നും വ്യാജപ്രചാരണം

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൊവിഡാണന്നും സ്ഥിതി ഗുരുതരമാണെന്നും വ്യാജപ്രചാരണം. തലശേരി സ്വദേശി നൗഷാദ് മാണിക്കോത്ത് ആണ് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്. മുല്ലപ്പള്ളിക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും ആയുസിന് വേണ്ടി എല്ലാവരും പ്രാത്ഥിക്കണമെന്നുമായിരുന്നു പോസ്റ്റ്.
ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളിയും ഇത് അറിയുന്നത്. ഇതിനിടെ വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ച് തന്റ പേരില്‍ വ്യാപകമായി ചിലര്‍ ധനസഹായ അഭ്യര്‍ഥന നടത്തി പണം പിരിക്കുന്നതായി കാണിച്ച് മുല്ലപ്പള്ളി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. തട്ടിപ്പ് സംഘത്തിന്റ വലയില്‍ വീഴരുതെന്ന് മുല്ലപ്പള്ളി ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.
https://www.facebook.com/mullappally.ramachandran/posts/1990131674459195
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here