Advertisement

കൊവിഡ് വ്യാപനം; പഞ്ചാബിൽ നിയന്ത്രണങ്ങൾ മെയ് 31വരെ നീട്ടി

May 16, 2021
0 minutes Read

കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചാബിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മെയ് 31വരെ നീട്ടി. മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ ലോക്ക്ഡൗൺ, നൈറ്റ് കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നു. എല്ലാ നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കണമെന്ന് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഫലം ഉണ്ടായെങ്കിലും മെയ് 15 വരെ പോസിറ്റിവിറ്റി നിരക്ക് 13.1 ശതമാനം ആണ്. അതിനാൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും എല്ലാ നിർദേശങ്ങളും കർശനമായി നടപ്പാക്കുന്നത് ജില്ലാ അധികാരികൾ തുടരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നതിൽ അമരീന്ദർ സിങ് ആശങ്ക അറിയിച്ചു. നിരീക്ഷണം വർദ്ധിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top