സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

ഇസ്രയേലില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നലെയാണ് ഇടുക്കി കീരിത്തോടുള്ള സൗമ്യയുടെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. കീരിത്തോട് നിത്യാസഹായ പള്ളിയിലാണ് സംസ്‌കാരം.
ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ മൃതദേഹം വിദേശകാര്യാ സഹമന്ത്രി വി മുരളീധരനാണ് ഏറ്റുവാങ്ങിയത്. ഡല്‍ഹിയില്‍ നിന്നും പ്രേത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ച സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രയേലില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. കേന്ദ്ര – സംസ്ഥാന ഇടപെടലിനെ തുടര്‍ന്നാണ് സൗമ്യയുടെ മൃതദേഹം ഇത്രയും പെട്ടന്നു നാട്ടിലെത്തിക്കാന്‍ സാധിച്ചത്.
അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹം കടുത്ത ആശങ്കയിലാണ്.
Story Highlights: soumya santhosh, cremation, israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here