യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു; ഇന്ന് 1,251 പേര്‍ക്ക് രോഗം, 2 മരണം

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് 1,251 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,222 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രണ്ട് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,03,918 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,46,182 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,26,302 പേര്‍ സുഖം പ്രാപിച്ചു.1,631 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ യുഎഇയില്‍ 18,249 കൊവിഡ് രോഗികള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
Story Highlights: UAE reports 1,251 Covid-19 cases, 1,222 recoveries, 2 deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here