ജനങ്ങൾ മരിച്ചുവീഴുന്നു; ഇനിയെങ്കിലും ശബ്ദമുയർത്തൂ; സൗന്ദര്യ വേദിയിൽ പ്രതിഷേധവുമായി മത്സരാർത്ഥി

മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധമുയർത്തി മിസ് യൂണിവേഴ്സ് മത്സരാർത്ഥി. തുസാർ വിന്റ് ല്വിൻ എന്ന മത്സരാർത്ഥിയാണ് പട്ടാള അട്ടിമറിയ്ക്കെതിരെ ആഗോള സമൂഹം ശബ്ദമുയർത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
സെമിനോൾ ഹാർഡ് റോക്ക് ആന്റ് കസിനോയിൽ വെച്ച് നടന്ന ഫൈനൽ മത്സരങ്ങൾക്കിടെയാണ് പ്ലക്കാർഡുമായി തുസാർ രംഗത്തെത്തിയത്. മ്യാൻമറിനായി പ്രാർത്ഥിക്കൂവെന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയിരുന്നത്.
നേരത്തെ മ്യാൻമറിൽ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പട്ടാളം അട്ടിമറി നടത്തിയത്. ആങ് സാങ് സൂചിയും പ്രസിഡന്റ് വിൻ മിൻടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുൾപ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here