കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം സംസ്‌കരിക്കാൻ കൊണ്ടുപോയത് മാലിന്യ വണ്ടിയിൽ

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് മാലിന്യ വണ്ടിയിൽ. ബിഹാറിലെ നളന്ദയിലാണ് സംഭവം. മേയ് 13നാണ് നളന്ദ സ്വദേശി മനോജ് കുമാർ കൊവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് തിങ്കളാഴ്ച മൃതദേഹം സംസ്‌കരിക്കുന്നതിന് കൊണ്ടുപോകാൻ ആംബുലൻസ് ലഭിച്ചില്ല. ഇതോടെ മാലിന്യ വണ്ടിയിലാണ് മൃതദേഹം കൊണ്ടുപോയത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹം ഏറ്റെടുക്കാൻ മനോജിന്റെ ബന്ധുക്കൾ ആരും വരാത്തതിനാലാണ് മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ കയറ്റിയതെന്ന് സ്ഥലത്തെ കൗൺസിലർ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. സാധാരണ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മാലിന്യം കയറ്റുന്ന വാഹനത്തിൽ സംസ്‌കരിക്കാൻ കൊണ്ടുപോകാറുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.
എന്നാൽ ആശുപത്രിക്ക് സ്വന്തമായി 200ലധികം വാഹനങ്ങളുണ്ടായിട്ടും മാലിന്യവണ്ടിയിൽ ശവശരീരം കയറ്റിയത് എന്തിനെന്ന് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവിൽ സർജൻ സുനിൽ കുമാർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here