മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം; അപലപിച്ച് ഇന്ത്യൻ മാധ്യമങ്ങൾ

ഗാസയിലെ മാധ്യമസ്ഥാപനങ്ങൾക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ മാധ്യമങ്ങൾ. ഇന്ത്യൻ വുമൺസ് പ്രസ്സ് കോർപ്പറേഷൻ, ദി പ്രസ്സ് അസോസിയേഷൻ, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. സംഘർഷബാധിത പ്രദേശങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടനകൾ അറിയിച്ചു.
ആക്രമിക്കപ്പെട്ട കെട്ടിടം മാധ്യമപ്രവർത്തകരുടെ താമസസ്ഥലം കൂടിയായിരുന്നുവെന്നും ഗാസയിലെ ആക്രമണങ്ങൾ പുറംലോകത്തറിയിക്കുന്നതിൽ നിന്ന് വിലക്കാനാണ് ഇത്തരം ആക്രമണം ഉണ്ടായതെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. നേരത്തെ ഗാസയിലെ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനത്തേക്ക് ഇസ്രാഈൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here