ട്രിപ്പിൾ ലോക്ക്ഡൗൺ; വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കണം; കെ.ജി.എം.ഒ.എ

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കണമെന്ന് കെജിഎംഒഎ. ആരോഗ്യ പ്രവർത്തകർക്ക് ജോലിക്ക് എത്തുന്നനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ളവ ഉണ്ടാകുമ്പോൾ, ഇട റോഡുകളും അടച്ചിട്ട സാഹചര്യത്തിൽ ഇവരെ ആശുപത്രിയിലിലേക്ക് മാറ്റാൻ സാധിക്കാത്ത സാഹചര്യമാണ്. ഗർഭിണികൾ മറ്റു ഗുരുതര രോഗവസ്ഥയിൽ ഉള്ളവരെയും ആശുപത്രിയിൽ എത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ അധികാരികൾ ഇടപെടണമെന്നും കെജിഎംഒഎ പറയുന്നു.
ബാരിക്കേഡുകൾ വെച്ച് തടസം സൃഷ്ടിച്ച സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ വൈകിയാണ് ഡ്യൂട്ടിക്ക് എത്തുന്നത്. അടിയന്തിര സാഹചര്യത്തിൽ രോഗിപരിചരണത്തിന് പോകുന്ന ആരോഗ്യപ്രവർത്തകർക്ക് ആശുപത്രിയിൽ സമയത്തു എത്താൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. ഇതിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന്
കെജിഎംഒഎ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here