19 ദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രി വാർഡിൽ എലി കടിച്ചതായി പരാതി

മധ്യപ്രദേശ് സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിനെ എലി കടിച്ചതായി പരാതി. ഭോപ്പാലിലെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ ചൊല്ലി ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.
മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലെ നവജാത ശിശുക്കളുടെ കെയർ വാർഡിൽ നിരീക്ഷണത്തിലായിരുന്ന 19 ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാലിലാണ് എലി കരണ്ടത്. കുഞ്ഞിന്റെ കാലിൽ നിന്ന് അസ്വാഭാവികമായി രക്തം പൊടിയുന്നത് കണ്ട രക്ഷിതാക്കൾ ആശുപത്രി ജീവനക്കാരെ അറിയിക്കുകയായിരുന്നു.
ആശുപത്രിയിൽ എലിശല്യം രൂക്ഷമാണെന്ന് ഇതിന് മുൻപും പരാതികൾ ലഭിച്ചിരുന്നു. രോഗികൾക്ക് ഇതിനുമുമ്പും എലിയുടെ കടിയേറ്റിട്ടുണ്ട്. 2015 വർഷത്തിൽ മാത്രം എലി നിർമാർജന പദ്ധതിയുടെ ഭാഗമായി 10000 ത്തോളം എലികളെ ആശുപത്രിയുടെ അകത്തുനിന്നും കൊന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചു
Story Highlights: rat bite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here