കൊവിഡ് മരണങ്ങളെ പരിഹസിക്കുന്നു; സത്യപ്രതിജ്ഞാ മാമാങ്കം എന്തിന്; വി മുരളീധരന്‍

കേരളത്തില്‍ അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊവിഡ് ബാധിച്ചു മരിച്ചവരുടെ പ്രിയപ്പെട്ടവരെ പരിഹസിക്കുന്നതാണ് സത്യപ്രതിജ്ഞാ മാമാങ്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍, തീരുമാനം പുനപരിശോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ ലൈസൻസ് അല്ല. കുടുംബാംഗങ്ങള്‍ക്കിടയില്‍പ്പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിര്‍ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിര്‍ത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള നഗരത്തില്‍ ചട്ടലംഘനത്തിന് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here