Advertisement

സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യും ; ബോധപൂര്‍വ്വം വിപ്ലവകരമായ മാറ്റം വരുത്തുകയാണെന്ന് എം.എ ബേബി

May 18, 2021
Google News 1 minute Read

കെ.കെ.ശൈലജയെ ഒഴിവാക്കിയതിനോടുള്ള വിമര്‍ശനങ്ങളിൽ പ്രതികരണവുമായി എം.എ ബേബി രംഗത്ത്. കെ കെ ശൈലജയെപ്പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യ മന്ത്രിയാകുമെന്ന് എം എ ബേബി പ്രതികരിച്ചു. ബോധപൂര്‍വ്വം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സിപിഎം. കേരളരാഷ്ട്രീയത്തിന് ഇത് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെ കെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

Story Highlights: ”CPM make revolutionary actions” -M A Baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here