Advertisement

മുംബൈയിൽ ഒഎന്‍ജിസി ബാര്‍ജുകള്‍ മുങ്ങി; 127 പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

May 18, 2021
1 minute Read

മുംബൈയിൽ ഒഎന്‍ജിസി ബാര്‍ജുകള്‍ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങി. 127 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 146 പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. 273പേരാണ് ബാർജിലുണ്ടായിരുന്നത്. 146 പേരെ നാവിക സേന ഇതുവരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ട മറ്റ് രണ്ട് ബാർജുകളിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്.

ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന പി 305 ബാർജ് ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നഷ്ടമായി ഒഴുകി നടന്നത്. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ തിരയും സ്ഥിതി രൂക്ഷമാക്കി. മോശം കാലാവസ്ഥ മറികടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

അതേസമയം, ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ നാലുമരണം. രാജ്കോട്ട്, ഭവനഗര്‍ പ്രദേശങ്ങളില്‍ വന്‍നാശം സംഭവിച്ചു. അതിതീവ്രചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു.

Story Highlights: Cyclone tauktae barg sinks off Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top