സിപിഐക്ക് മന്ത്രിമാരായി; പി. പ്രസാദ്, കെ. രാജൻ, ജി. ആർ അനിൽ, ചിഞ്ചു റാണി എന്നിവർ മന്ത്രിമാർ

രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ തെരഞ്ഞെടുക്കപ്പെട്ടു. പി. പ്രസാദ്, കെ. രാജൻ, ജി. ആർ. അനിൽ, ചിഞ്ചു റാണി എന്നിവരെ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്തു.
ചേർത്തലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. പ്രസാദ് സിപിഐയുടെ സജീവ പ്രവർത്തകനും പരിസ്ഥിതി പ്രക്ഷോഭങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകനുമാണ്.

കഴിഞ്ഞ തവണ ഒല്ലൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാജൻ മന്ത്രിസഭയുടെ അവസാന നാളുകളിൽ സംസ്ഥാനത്ത് ക്യാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. കെ.രാജൻ ഇത്തവണയും ഒല്ലൂരിൽ നിന്നാണ് വിജയിച്ചത്.

കൊല്ലം ജില്ലയിലെ ചടയമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ജെ.ചിഞ്ചുറാണി മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹിളാ സംഘത്തിന്റെ നേതാവായി ദീർഘകാലമായി പ്രവർത്തിക്കുന്ന ചിഞ്ചുറാണി സിപിഐയുടെ ദേശീയ കൗൺസിസൽ അംഗം കൂടിയാണ്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നുമാണ് ജി ആർ അനിൽ മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Story Highlights: cpi ministers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here