Advertisement

റോഷി അഗസ്റ്റിൻ മന്ത്രിയാകും; ഡോ.എൻ. ജയരാജ് ചീഫ് വിപ്പ്

May 18, 2021
Google News 1 minute Read

റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് എം മന്ത്രിയാകും. ഡോ.എൻ. ജയരാജ് ചീഫ് വിപ്പ് ആകും. പാർട്ടി തീരുമാനം അറിയിച്ച് ചെയർമാൻ ജോസ് കെ. മാണി പിണറായി വിജയനും ഇടതുമുന്നണി കൺവീനർക്കും കത്ത് നൽകി.

കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവാണ് റോഷി അഗസ്റ്റിൻ. പാർട്ടി ഡെപ്യൂട്ടി ലീഡറാണ് എൻ.ജയരാജ്. കേരള കോൺഗ്രസിൽ നിന്ന് വിജയിച്ച അഞ്ച് അംഗങ്ങളിൽ നിന്ന് സീനിയോറിറ്റി അനുസരിച്ചാണ് റോഷി അഗസ്റ്റിന് നറുക്ക് വീണിരിക്കുന്നത്. അഞ്ചാം തവണയാണ് റോഷി അഗസ്റ്റിൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻജയരാജ് നാലാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Story Highlights: roshi augustine, n jayaraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here