കെ.എം മാണിയെ ഓർമിച്ച് റോഷി അഗസ്റ്റിൻ; ‘പാർട്ടിക്ക് വിധേയമായി മുന്നോട്ടുപോകും’

കഴിഞ്ഞകാല ഓർമകളും കെഎം മാണിയുടെ ഓർമകളും പങ്കുവച്ച് റോഷി അഗസ്റ്റിൻ. മന്ത്രിസ്ഥാനം വ്യക്തമാക്കി കൊണ്ട് കേരള കോൺഗ്രസ് എം ചെയർമാർ ജോസ്. കെ. മാണി മുഖ്യമന്ത്രിക്കും പാർട്ടി കൺവീനർക്കും കത്ത് കൈമാറിയതിന് പിന്നാലെയായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.
‘പാർട്ടിയുടെയും കെ.എം മാണി സാർ കൈമാറിത്തന്ന സംസ്‌കാരവും നിലനിർത്തിയും ചെയർമാന്റെ തീരുമാനങ്ങൾക്കനുസരിച്ചുമായിരിക്കും തന്റെ പ്രവർത്തനം. ലഭിച്ച മന്ത്രിസ്ഥാനം പാർട്ടിക്ക് വിധേയമായും ജനസേവനത്തിനും വിനിയോഗിക്കും. മാണി സാറിന്റെ പ്രവർത്തനങ്ങൾ കണ്ടുമനസിലാക്കിയ, അദ്ദേഹത്തിന്റെ ശിഷ്യനെന്ന നിലയിലയിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്’. അദ്ദേഹം പറഞ്ഞു.
അതേസമയം വകുപ്പ് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും ജനങ്ങളുമായി കൂടുതൽ അടുത്ത് ബന്ധപ്പെടാൻ കഴിയുന്നതും കൈകാര്യം ചെയ്യാൻ കഴിയുന്നതുമായ വകുപ്പ് ലഭിക്കണമെന്നാണ് താത്പര്യമെന്ന് ജോസ് കെ മാണി പറഞ്ഞു.
Story Highlights: km mani, roshi augustine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here