”ആ 500–ൽ ഞങ്ങളില്ല”; ഷാഫി പറമ്പിൽ

തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് എംഎൽമാർ ചടങ്ങിൽ പങ്കെടുക്കില്ല എന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ ആ 500–ൽ ഞങ്ങളില്ല എന്ന നിലപാട് വ്യക്തമാക്കി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.
ഷാഫിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അനുകൂലിച്ച് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. നല്ല തീരുമാനമെന്നും, ഈ നാടിനോട് ചെയ്യുന്ന നല്ല കാര്യമാണെന്നും ട്രിപ്പിൾ ലോക്ഡൗൺ ഉള്ള സ്ഥലത്ത് കൂടുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നുമാണ് പൊതുവേയുള്ള അഭിപ്രായങ്ങൾ.
കൊവിഡ് വ്യാപനത്തിന്‍റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞയില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്നും വെർച്വലായി പങ്കെടുക്കുമെന്നും കണ്‍വീനര്‍ എം.എം. ഹസ്സൻ വ്യക്തമാക്കിയിരുന്നു.
Story Highlights: Shafi Parambil Facebook post on GOVT Swearing Ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here